കുവൈത്തിൽ കഴിഞ്ഞ വർഷം യാത്രാ നിരോധനം ഏർപ്പെടുത്തിയത് 110,991 പേർക്ക്

  • 01/06/2022

കുവൈത്ത് സിറ്റി: 110,991 യാത്രാ നിരോധനങ്ങൾ ഉൾപ്പെടെ 4035535 നടപടികൾ കഴിഞ്ഞ വർഷം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇംപ്ലിമെന്റേഷൻ സ്വീകരിച്ചതായി റിപ്പോർട്ട്. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾപ്രകാരം യാത്രാ നിരോധന കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കാണുള്ളത്. 2021ൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 36,602 പൗരന്മാരുടെയും താമസക്കാരുടെയും യാത്രയാണ് തടഞ്ഞിട്ടുള്ളത്. 

വിവിധ ​​ഗവർണറേറ്റുകളുടെ കണക്കുകൾ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. 19,114 തമാസക്കാരുമായി ഫർവാനിയ ​ഗവർണറേറ്റിൽ നിന്നുള്ളവരെയാണ് ഏറ്റവും കൂടുതൽ യാത്രയ്ക്ക് വിലക്കിയത്. പിന്നാലെയുള്ള 13,527 പേർക്ക് യാത്രാ നിരോധനമുള്ള അഹമദി ​ഗവർണറേറ്റാണ്. ഹവാലി ​ഗവർണറേറ്റിൽ നിന്നുള്ള 13,430 പേർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ക്യാപിറ്റൽ ​ഗവർണറേറ്റിൽ നിന്നുള്ള 12,407 പേർക്കും ജഹ്റ ​ഗവർണറേറ്റിൽ നിന്നുള്ള 11,601 പേർക്കും യാത്രാ നിരോധനമുണ്ട്. 4310 കേസുകളുമായി യാത്രാ നിരോധനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്. മുബാറക് അൽ കബീർ ​ഗവർണറേറ്റാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News