കുവൈത്ത് വിമാനത്താവളം ടെർമിനൽ രണ്ടിന്റെ നിർമ്മാണം 62 ശതമാനത്തോളം പൂർത്തിയായി

  • 01/06/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 61.8 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഏപ്രിൽ അവസാനമുള്ള പദ്ധതിയുടെ അവസ്ഥയാണിത്. രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതിയുടെ വിവരങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. 180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നിർമ്മിക്കുന്നത്. കൂടാതെ, പ്രതിവർഷം 25 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

വിമാനത്തിനുള്ള 51 പ്രവേശന കവാടങ്ങൾ അടങ്ങിയിട്ടുള്ളത്. കെട്ടിടത്തിലുടനീളം നിർമ്മാണ പ്രക്രിയയിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോ​ഗപ്പെടുത്തുന്നത്.സോളാർ സെല്ലുകളിൽ പ്രവർത്തനം സജ്ജമാക്കുന്നത്. കൂടാതെ പ്രധാന കെട്ടിടവുമായി രണ്ട് ട്രാൻസിറ്റ് ഹോട്ടലുകളും ബന്ധിപ്പിച്ചിരിക്കുന്നു. വിവിധ സൈറ്റുകളുടെ പൂർത്തീകരണവും പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താനും തടസ്സങ്ങൾ മറികടക്കാനുമാണ് പരിശ്രമങ്ങൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News