കുവൈത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ പൂട്ടാനൊരുങ്ങുന്നു

  • 01/06/2022

കുവൈത്ത് സിറ്റി: രണ്ടാഴ്ചക്കുള്ളിൽ പ്രവർത്തിക്കാനുള്ള 79 ലൈസൻസുകൾ വാണിജ്യ മന്ത്രാലയത്തിന് കൈമാറുമെന്ന ഭീഷണിയുമായി ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ. ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് പരമാവധി 890 ദിനാർ മാത്രമേ ഈടാക്കാവൂ എന്ന തീരുമാനത്തിൽ മന്ത്രാലയം ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് ഓഫീസുകൾ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വിമാന ടിക്കറ്റും ബിസിആർ പരിശോനയ്ക്കും ഉൾപ്പെടെ  890 ദിനാർ മാത്രമേ ഈടാക്കാവൂ എന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.

ഈ തീരുമാനം മാറ്റണമെന്നും ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് പര്യാപ്തമായ തരത്തിലേക്ക് റിക്രൂട്ട്മെന്റ് നിരക്ക് ഉയർത്തണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. നിരന്തരമായ ബുദ്ധിമുട്ടുകൾ സഹിക്കുമ്പോഴും ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് മേഖലയിലെ വിദ​ഗ്ധൻ ബാസ്സം അൽ ഷമ്മാരി പറഞ്ഞു. ഇത്രയും ​ഗുരുതരമായ സാഹചര്യം വന്നത് കൊണ്ട് ലൈൻസൻസ് തിരികെ നൽകാൻ തീരുമാനിച്ചതെന്ന് റിക്രൂട്ട്മെന്റ് ഓഫീസ് ഉടമ നൈഫ് ലമാസ് പ്രതികരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News