ഗോതമ്പ് കയറ്റുമതി നിരോധനം: ഒഴിവാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാൻ കുവൈത്ത്

  • 01/06/2022

കുവൈത്ത് സിറ്റി: ഇന്ത്യ ഏർപ്പെടുത്തിയ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ നിന്ന് കുവൈത്തിനെ ഒഴിവാക്കുന്ന കാര്യം ആവശ്യപ്പെടാൻ വാണിജ്യ മന്ത്രി ഫഹദ് അൽ ഷാരിയാൻ. ഇത് സംബന്ധിച്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി വാണിജ്യ മന്ത്രി ചർച്ച നടത്തും. കുവൈത്തും ഇന്ത്യയും തമ്മിൽ ചരിത്രപരമായ രീതിയിൽ വ്യാപാര ബന്ധങ്ങളുണ്ട്. 

മറ്റ് ചില രാജ്യങ്ങളുമായി ചെയ്തതുപോലെ ഗോതമ്പ് കയറ്റുമതിയുടെ നിരോധനം ലഘൂകരിക്കാനുള്ള സാധ്യതകളാണ് കുവൈത്ത് തേടുന്നത്. ആഗോള വിപണിയിൽ വിലക്കയറ്റം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള ഭക്ഷ്യധാന്യ പ്രവാഹം തുടരുന്നത് ഉറപ്പാക്കാനുള്ള പരിശ്രമങ്ങളുടെ ഭാ​ഗമായാണ് ഇന്ത്യയുമായും വാണിജ്യ മന്ത്രി ചർച്ച നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News