കുവൈത്തിലെ സദു ഹൗസിൽ ഇന്ത്യൻ കൈത്തറി പ്രദർശനം

  • 01/06/2022

കുവൈത്ത് സിറ്റി: സദു ഹൗസിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യൻ കൈത്തറി പ്രദർശനം സംഘടിപ്പിച്ചു . ഇന്ത്യൻ എംബസിയും നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത് . ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായാണ് പ്രദർശനം. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, എൻസിസിഎഎൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. ബാദർ അൽ ദുവേഷ് എന്നിവർ ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. 

ടെക്സ്റ്റൈൽ വ്യവസായത്തിൽ, പ്രത്യേകിച്ച് കൈത്തറി മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധം കാണാൻ കഴിയുന്ന സ്ഥലമാണ് സദു ഹൗസ് മ്യൂസിയമെന്ന് സിബി ജോർജ് പറഞ്ഞു. നിരവധി തലമുറകളായി കുവൈത്ത് നെയ്ത്തുകാർ ഇന്ത്യയിൽ നിന്ന് ചായങ്ങൾ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു. ഈ പ്രദർശനത്തിൽ സംസ്‌കാരവും ബിസിനസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. നമ്മുടെ സാംസ്കാരിക ബന്ധം ആഘോഷിക്കുന്നതിനും അതോടൊപ്പം കുവൈത്തുമായുള്ള സാമ്പത്തിക ഇടപഴകൽ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ് പ്രദർശനമെന്നും സിബി ജോർജ് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News