കുവൈത്ത് ഡിജിസിഎക്ക് ഐഎസ്ഒ 9001 സർട്ടിഫിക്കറ്റ്

  • 01/06/2022

കുവൈത്ത് സിറ്റി : എയർ നാവിഗേഷൻ മേഖലയിൽ ഏവിയേഷൻ ഡാറ്റ മോണിറ്ററിംഗ് ഡിവിഷനുള്ള ഐഎസ്ഒ 9001 സർട്ടിഫിക്കറ്റ് കുവൈത്ത് ഡിജിസിഎക്ക് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇത്  രണ്ടാം തവണയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സർട്ടിഫിക്കറ്റ് നേടുന്നത്. 

എയർ നാവിഗേഷൻ മേഖലയിൽ ഡിജിസിഎ പുലര്‍ത്തിയ മികവിന്റെ അടിസ്‌ഥാനത്തിലാണ്  ഐഎസ്‌ഒ 9001:2008 അംഗീകാരം ലഭിച്ചിതെന്ന് അധികൃതര്‍ പറഞ്ഞു.  ഫ്ലൈറ്റ് പ്ലാനുകളും നാവിഗേഷൻ മാപ്പുകളിലും  ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നടത്തിയാതായും അന്താരാഷ്‌ട്ര എയർ നാവിഗേഷന്റെ സുരക്ഷ, ക്രമം, കാര്യക്ഷമത എന്നിവ ഉറപ്പിക്കുന്നതിനായി  ക്വാളിറ്റി മാനേജ്‌മെന്റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി

Related News