അഞ്ചാം റിംഗ് റോഡിൽ ഗതാഗത വഴിതിരിച്ചുവിടൽ തുടരുമെന്ന് അധികൃതര്‍

  • 01/06/2022

കുവൈത്ത് സിറ്റി : അഞ്ചാം റിംഗ് റോഡിൽ റോഡ്‌ പണി നടക്കുന്നതിനാല്‍ 2024 മെയ് വരെ ഗതാഗത വഴിതിരിച്ചുവിടൽ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അൽ-സുറ, അൽ-റൗദ - അൽ-സലാം, അൽ-സിദ്ദിഖ് എന്നീ പ്രദേശങ്ങൾക്ക്  എതിർവശത്തായാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. സൗത്ത് സുറ ഡെവലപ്‌മെന്റ് പ്രോജക്റ്റ് രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനത്തിലാണെന്നും നിലവിൽ പദ്ധതിയുടെ അഞ്ച് ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നും അധികൃതര്‍ അറിയിച്ചു. 

Related News