കുവൈത്തിലെ ജഹ്റ റിസേർവ് സന്ദർശിച്ചത് 3000 പേർ

  • 01/06/2022

കുവൈത്ത് സിറ്റി: ജഹ്റ റിസർവ് കഴിഞ്ഞ വർഷം ‍ഡിസംബർ മുതലുള്ള കണക്കുകൾ പ്രകാരം സന്ദർശിച്ചത് 3,000 സന്ദർശകർ. കുടുംബങ്ങളും കുട്ടികളും പരിസ്ഥിതിയിൽ താൽപ്പര്യമുള്ളവരും ഉൾപ്പെടെ റിസർവിന്റെ സവിശേഷതയായ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കാൻ നിരവധി പേരാണ് എത്തിയത്. റിസർവ് അതിന്റെ സേവനങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുള്ള ഭാവി പദ്ധതികൾ സജ്ജീകരിക്കുന്നണ്ടെന്നും കൂടുതൽ സന്ദർശകർ എത്തണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 

സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതോറിറ്റിയുടെ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം വഴി അപ്പോയിന്റ്‌മെന്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്. എന്നാൽ, കടുത്ത വേനൽ കാരണം സന്ദർശകരുടെ എണ്ണം കുറയുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. വേനൽ മാറി താപനില കുറയുമ്പോൾ പൗരന്മാരും താമസക്കാരുമായി നിരവധി പേരെ ആകർഷിക്കാൻ പദ്ധതികൾ തയാറാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Related News