കോസ്‌മെറ്റിക് മെഡിസിനിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക്ക് നടത്തി; പ്രവാസി അറസ്റ്റിൽ

  • 01/06/2022

കുവൈത്ത് സിറ്റി:  കോസ്‌മെറ്റിക് മെഡിസിനിൽ ലൈസൻസ് ഇല്ലാതെ ആ ജോലിയിൽ ഏർപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്തു. അറബ് പൗരയായ പ്രവാസിയാണ് അറസ്റ്റിലായതെന്ന് മാൻപവർ അതോറിറ്റിയിലെ ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫഹദ് അൽ മുറാദ് അറിയിച്ചു. കോസ്‌മെറ്റിക് മെഡിസിനുമായി ബന്ധപ്പെട്ട ചില പരസ്യങ്ങൾ അറബ് പ്രവാസി സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവെയ്ക്കുന്നതായി അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് പരിശോധനകൾ നടന്നത്.

ആരോ​ഗ്യ മന്ത്രാലയത്തിന്റെ കൂടെ സഹകരണത്തോടെയാണ് പരിശോധന നടന്നത്. അഹമ്മദ് ​ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലായിരുന്നു പരിശോധന. കോസ്‌മെറ്റിക് മെഡിസിൻ ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ അത് കൈവശമില്ലെന്നുള്ളതിന് പുറമെ ഈ ജോലിക്ക് ആവശ്യമായ യോ​ഗ്യത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റുകളും അറബ് പൗരയ്ക്ക് ഉണ്ടായിരുന്നില്ല. കൂടാതെ, ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ കാലഹരണപ്പെട്ട അവസ്ഥയിലുള്ള ബോട്ടക്സ് മെഡിസിനുകൾ ഉൾപ്പെടെ കണ്ടെത്തി.

Related News