കുവൈത്തിൽ 15 ദിവസത്തേക്കുള്ള ചിക്കൻ സ്റ്റോക്ക് മാത്രം; അടിസ്ഥാന ഭക്ഷ്യ സ്റ്റോക്കിൽ ഇടിവുണ്ടായതായി റിപ്പോർട്ട്.

  • 01/06/2022

കുവൈത്ത് സിറ്റി: അടിസ്ഥാന ഭക്ഷ്യ സ്റ്റോക്കിൽ ഇടിവുണ്ടായതായി റിപ്പോർട്ട്. വാണിജ്യ വ്യവസായ മന്ത്രാലയം മന്ത്രിസഭയുടെ സാമ്പത്തിക സമിതിക്ക് മുമ്പാകെ അവതരിപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റഷ്യ - യുക്രൈൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഫ്രോസൺ ചിക്കന്റെ സ്റ്റോക്ക്  ഏറ്റവും താഴ്ന്ന നിലയിലാണ്. 

കുവൈത്തിൽ 15 ദിവസത്തേക്കുള്ള ഫ്രോസൺ ചിക്കനും റേഷൻ കാർഡ് ഉടമകൾക്ക് ഏകദേശം ഒരു മാസത്തേക്കുള്ള സ്റ്റോക്കുമാണ് നിലവിലുള്ളത്. റേഷൻ കാർഡ് ഉടമകൾക്ക് 60 ദിവസത്തേക്കുള്ള പയറിന്റെ സ്റ്റോക്കുണ്ട്. മുട്ടയുടെ സ്റ്റോക്ക് ഗാർഹിക ഉപഭോഗത്തേക്കാൾ 30 ശതമാനം അധികമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News