ഉച്ചസമയത്ത് ജോലി വിലക്ക്; കുവൈത്തിൽ 40 നിയമലംഘനങ്ങൾ കണ്ടെത്തി

  • 02/06/2022

കുവൈത്ത് സിറ്റി:  ഉച്ചസമയത്ത് വെയിലിൽ തുറന്ന് പ്രദേശത്തുള്ള ജോലികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ മാൻപവർ അതോറിറ്റിയുടെ തീരുമാനം നിലവിൽ വന്നു. ഇന്നലെ മുതലാണ് ഈ തീരുമാനം നടപ്പാക്കി തുടങ്ങിയത്.മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷാ വിഭാ​ഗത്തിലെ ഇൻസ്പെക്ഷൻ ടീമുകൾ തൊഴിലിടങ്ങളിൽ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ആദ്യ ദിനം ഈ തീരുമാനം പാലിക്കാത്ത 40 നിയമലംഘനങ്ങലാണ് കണ്ടെത്തിയത്. അതിൽ 47.5 ശതമാനവും നിർമ്മാണ തൊഴിലാളികളാണ്.

ബാക്കിയുള്ളത് ​ഗാർഹിക തൊഴിലാളികളാണ്. നിരവധി കെട്ടിടങ്ങളുടെ നിർമ്മാണം പുരോ​ഗമിച്ച് കൊണ്ടിരിക്കുന്ന സൗത്ത് അബ്‍ദുള്ള അൽ മുബാറക് പ്രദേശത്ത് നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹമദ് അൽ മാഖിയെൽ പറഞ്ഞു. നിയമപ്രകാരം ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ തുറന്ന പ്രദേശങ്ങളിൽ വെയിലത്ത് ജോലി ചെയ്യുന്നതിലാണ് നിയന്ത്രണമുള്ളത്. അടുത്ത മൂന്ന് മാസങ്ങളിൽ ഈ വ്യവസ്ഥ നടപ്പാകുന്നുണ്ടോ എന്ന് അറിയുന്നതിന് കർശന പരിശോധനകൾ നടത്താനാണ് അതോറിറ്റിയുടെ തീരുമാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News