ഒരു വിദേശ ബാങ്ക് കുവൈത്തിലെ ശാഖ പൂട്ടാനൊരുങ്ങുന്നു; റിപ്പോർട്ട്

  • 02/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്ക് കുവൈത്തിലെ തങ്ങളുടെ ശാഖ പൂട്ടാനുള്ള തന്റെ ആഗ്രഹം റെഗുലേറ്ററി അധികാരികളെ അറിയിച്ചതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി എക്സിറ്റ് നടപടിക്രമങ്ങൾ ക്രമീകരിക്കാൻ ബാങ്ക് തയ്യാറെടുക്കുകയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ ബാങ്ക് ഔദ്യോഗികമായി ഒരു അപേക്ഷ അയച്ചിട്ടില്ല. ബാങ്കിന്റെ ശാഖയും സൂപ്പർവൈസറി അധികൃതരും തമ്മിൽ അന്തിമ കരാറിൽ എത്തിയാൽ പ്രാദേശിക വിപണിയിൽ നിന്ന് പുറത്തേക്ക് പോകാനാണ് ബാങ്കിന്റെ  താത്പര്യം. 

ഇത് മൂന്ന് മുതൽ നാല് വർഷം വരെയുള്ള ശരാശരി കാലയളവെടുക്കുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പ്രാദേശികമായി ബാങ്കിംഗ് ബന്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെങ്കിൽ നിക്ഷേപങ്ങൾ തിരികെ നൽകണം. അത് മിക്കവാറും നടപടികളുടെ അവസാന ഘട്ടത്തിലായിരിക്കും. അതുപോലെ തന്നെ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും നൽകാനുള്ള കുടിശ്ശിക അടയ്ക്കുകയും ചെയ്യണം. ഒപ്പം ജീവനക്കാരുടെ ശമ്പളവും മറ്റ് അനുകൂല്യങ്ങളുമെല്ലാം നൽകേണ്ടി വരുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News