അഞ്ച് മാസത്തിനിടെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 400 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തി

  • 02/06/2022

കുവൈത്ത് സിറ്റി: അഞ്ച് മാസത്തിനിടെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 400 പ്രവാസികളെ നാടുകടത്തിയതായി നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ വർഷം ജനുവരി ആദ്യം മുതൽ മെയ് അവസാനം വരെയുള്ള കണക്കാണിത്. മയക്കുമരുന്ന് വ്യാപനം തടയുന്നതിനും സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെയം അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്. 

മയക്കുമരുന്ന് കള്ളക്കടത്തുകാരെയും ഡീലർമാരെയും പ്രമോട്ടർമാരെയും പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞ മൂന്ന് വർഷമായി ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഫലപ്രദമായ സഹകരണമാണ് ഉള്ളത്. സമൂഹത്തിന്റെ സുരക്ഷയും യുവാക്കളുടെ സുരക്ഷയും സംരക്ഷിക്കുന്നതിന് കൗൺസിലിലെ രാജ്യങ്ങൾ ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ജിസിസി രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. കുവൈത്തിലെ മയക്കുമരുന്ന് വ്യാപാരികളുടെ ആധുനിക രീതികളിലേക്ക് മാറുന്നുണ്ടെന്ന് അറിയാം. പക്ഷേ അന്താരാഷ്ട്ര, അറബ്, ഗൾഫ് ഏകോപനത്തിലൂടെ അവരോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നും സുരക്ഷാ അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News