കുവൈത്തിൽ തടങ്കലിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുന്നു; പ്രവാസി സ്ത്രീയുടെ വീഡിയോ പുറത്ത്

  • 02/06/2022

കുവൈത്ത് സിറ്റി: വിസ ഏജന്റും സുഹൃത്തും തടങ്കലിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന  ഇന്ത്യൻ പ്രവാസി സ്ത്രീയുടെ വീഡിയോ പുറത്ത് വന്നു. തന്റെ കുടുംബത്തിന് അയച്ച വാട്സ് ആപ്പ് വീഡിയോയിലാണ് കുവൈത്തിൽ നേരിടുന്ന ക്രൂരപീഡനങ്ങളെ കുറിച്ച് തിരുപ്പതി സ്വദേശിനിയായ ശ്രാവണി വിശദീകരിച്ചത്. ചെങ്കൽ രാജ എന്ന വിസ ഏജന്റാണ് ശ്രാവണയെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. 

​ഗാർഹിക തൊഴിലാളിയായ ജോലി ചെയ്തിരുന്ന വീട്ടിലെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളെ കുറിച്ച് പരാതിപ്പെട്ടതിനാണ് രാജ തടങ്കലിൽ പാർപ്പിച്ച് ഉപദ്രവിക്കാൻ തുടങ്ങിയത്. താൻ ജോലി ചെയ്തിരുന്ന വീട്ടിലെ പീഡനം സഹിക്കവയ്യാതെ ആയതോടെ ആദ്യം പരാതിപ്പെട്ടിരുന്നു. തുടർന്ന് താൻ ജോലി ഉപേക്ഷിച്ചതോടെ രാജയും പങ്കാളിയായ ബാവാജിയും ചേർന്ന് നാല് ദിവസം മുമ്പ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. 

തനിക്ക് ആഹാരം പോലും ലഭിക്കുന്നില്ലെന്ന് ഭർത്താവിന് അയച്ച വീഡിയോ സന്ദേശത്തിൽ ശ്രാവണി പറയുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് ശ്രാവണി കുവൈത്തിൽ ജോലിക്കായി പോയത്. രാജയും ബവാജിയും സംഘടിപ്പിച്ച ജോലിയിൽ ശ്രാവണിക്ക് അതിരാവിലെ മുതൽ അർധ രാത്രി പണിയെടുക്കേണ്ടി വന്നിരുന്നു. ആഹാരം പോലും നൽകാതെയായിരുന്നു ഈ പീഡനം. ഇന്ത്യയിലെ ദേശിയ ദിനപത്രമാണ് റിപ്പോർട്ട് പുറത്ത് കൊണ്ടുവന്നത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News