പരിശീലനം ലഭിച്ച പ്രവാസികളുടെ കൈമാറ്റം തടയണം; നിർദേശവുമായി കുവൈറ്റ് എംപി

  • 02/06/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള മികച്ച പരിശീലനം ലഭിച്ച പ്രവാസി ജീവനക്കാർ അവരുടെ യഥാർത്ഥ സ്പോൺസർമാരെ ഉപേക്ഷിച്ച് മറ്റൊരു തൊഴിലുടമയ്ക്ക് ജോലി നൽകുന്നത് തടയാൻ സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്ന്  എംപി അബ്ദുള്ള അൽ തുരൈജി  ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണെന്നും ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച നിർ​ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. 

യഥാർത്ഥ സ്പോൺസർ തൊഴിലാളികളെ പരിശീലിപ്പിക്കാൻ ധാരാളം പണവും സമയവും ചെലവഴിക്കുന്നുണ്ട്. തുടർന്ന് പരിചയ സമ്പത്ത് നേടിയ ശേഷം മറ്റൊരു സ്പോൺസർ അല്ലെങ്കിൽ തൊഴിൽ ദാതാവിലേക്ക് ഈ തൊഴിലാളികൾ മാറുകയാണ്. സാധാരണയായി ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നുത് കൊണ്ടാണ് ഈ മാറ്റം വരുന്നത്. അഭിഭാഷകരും സാങ്കേതിക വിദഗ്ധരും  ഗാർഹിക തൊഴിലാളികളും ഉൾപ്പെടെ എല്ലാ വിഭാഗം പ്രവാസി ജീവനക്കാരുടെയും അവസ്ഥ ഇതാണ്. 

ഒരു പ്രവാസി തൊഴിലാളിയെ രാജ്യം വിട്ടാൽ മാത്രം മറ്റൊരു സ്പോൺസറിലേക്ക് മാറാൻ അനുവദിക്കണമെന്നാണ് എംപിയുടെ നിർദേശം. ഒപ്പം അഞ്ച് വർഷത്തേക്ക് വിദേശത്ത് താമസിച്ചതിന് ശേഷം മാത്രമേ പുതിയ വിസ അനുവദിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കുവൈത്ത് ഭരണഘടനയും അന്താരാഷ്ട്ര ചട്ടങ്ങളും അനുസരിച്ച് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രസക്തമായ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം അൽ തുറൈജി ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News