ചരിത്ര തീരുമാനം; നാല് കുവൈത്തി വനിതകൾ മുനിസിപ്പൽ കൗൺസിൽ അം​ഗങ്ങളായി തെര‍ഞ്ഞെടുക്കപ്പെട്ടു

  • 02/06/2022

കുവൈത്ത് സിറ്റി: പതിമൂന്നാം നിയമസഭാ കാലയളവിലെ ആദ്യ സമ്മേളനത്തിനായുള്ള പുതിയ മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ സമ്മേളനം അടുത്ത ആഴ്ച നടക്കും. കൗൺസിൽ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയെയും തെരഞ്ഞെടുക്കുന്നതിനായി നിയുക്ത സെഷൻ നടത്താൻ നിയുക്ത ആറ് അംഗങ്ങളെ തെരഞ്ഞെടുത്ത തീയതി മുതൽ പരമാവധി 15 ദിവസമാണ് മുനിസിപ്പൽ നിയമം 33/2016 അനുവദിച്ചിട്ടുള്ളതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 

ഇന്നലെ മന്ത്രിസഭ ആറം​ഗ മുനിസിപ്പൽ കൗൺസിലിനെ നിയോ​ഗിച്ചിരുന്നു. ഇസ്മയിൽ ഹൈദർ ബെഹ്‍ബെഹാനി, ഷരീഫ സലാഹ് അൽ ഷൽഫാൻ, അല്ലാ അഹമ്മദ് അൽ ഫർസി, അബ്‍ദുൾ ലത്തീഫ് അബ്‍ദുള്ള അൽ ദൈ, മുനീറ ജാസിം അൽ അമീർ, ഫരാഹ് സലീം അൽ റൗമി എന്നിവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. നാല് കുവൈത്തി വനിതകൾ കൗൺസിലിൽ അംഗങ്ങളായ ചരിത്രപരമായ തീരുമാനത്തിൽ അഭിമാനമുണ്ടെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രി ഡോ. റാണ അൽ ഫാരിസ് പറഞ്ഞു. നവീകരണത്തിലും വികസനത്തിലും അത്യന്താപേക്ഷിതമായ ഒരു ഘടകമെന്ന നിലയിൽ കുവൈത്തി സ്ത്രീകളിലുള്ള ആത്മവിശ്വാസമാണ് ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News