ചൈനയിൽ നിന്ന് എത്തിയ 107,000 മയക്കുമരുന്ന് ഗുളികകൾ കുവൈറ്റ് കസ്റ്റംസ് പിടികൂടി

  • 02/06/2022

കുവൈറ്റ് സിറ്റി : ചൈനയിൽ നിന്ന് വന്ന 107,000  ലാറിക്ക ഗുളികകൾ കുവൈറ്റ് എയർ കാർഗോ അധികൃതർ പിടിച്ചെടുത്തു.എയർ കാർഗോ കെട്ടിടത്തിൽ ചൈനയിൽ നിന്ന് വരുന്ന 3 പാഴ്സലുകൾ പരിശോധനയിൽ 107,000 ലാറിക്ക എന്ന മയക്കുമരുന്ന് ഗുളികകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ അന്യോഷണം ആരംഭിച്ചു. 

രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവനക്കാർ നടത്തിയ മികച്ച പരിശ്രമത്തിനും സഹകരണത്തിനും കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് നന്ദി പറഞ്ഞു.

Related News