കുവൈത്ത് - സൗദി റെയിൽവേ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ

  • 02/06/2022

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള റെയിൽവേ ശൃംഖലയുടെ പദ്ധതി കഴിഞ്ഞ കാലയളവിലുണ്ടായ കാലതാമസത്തിന് ശേഷം പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓക്സ്ഫഡ് ബിസിനസ് ​ഗ്രൂപ്പ് വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന്റെയും ബന്ധത്തിന്റെയും പരിവർത്തനം സൃഷ്ടിക്കുന്നതാണ് റെയിൽവേ ശൃംഖല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

ഡിസംബറിൽ ജിസിസി റെയിൽവേ അതോറിറ്റി സ്ഥാപിക്കാൻ രാജ്യങ്ങളുടെ നേതാക്കൾ സമ്മതിച്ചതോടെ പദ്ധതിക്ക് വലിയ ഉത്തേജനം ലഭിച്ചിട്ടുണ്ട്. ഈ തീരുമാനം മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ സുപ്രധാന വികസനത്തെയാണ് എടുത്ത് കാണിക്കുന്നത്. 2009ൽ മേഖലയിലെ രാജ്യങ്ങൾ റെയിൽവേ പദ്ധതിക്ക് സമ്മതം അറിയിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ പദ്ധതി വൈകുന്നതിന് കാരണമായി. 

വടക്ക് കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യയിലെ ജുബൈൽ, ദമാം നഗരങ്ങളിലൂടെ മനാമയിലേക്കും ദോഹയിലേക്കും പോയി പിന്നീട് സൗദിയിലേക്ക് തിരികെ എത്തും. തുടർന്ന് അവസാന ലക്ഷ്യസ്ഥാനമായ മസ്‌കറ്റിലേക്ക് അബുദാബി, ദുബായ്, ഫുജൈറ വഴി യാത്ര ചെയ്യുന്ന തരത്തിൽ 2,177 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാതയിലൂടെ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കാനാണ് ജിസിസി റെയിൽവേ പദ്ധതി ലക്ഷ്യമിടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News