കുവൈത്തിൽ തടങ്കലിലാക്കപ്പെട്ട ഇന്ത്യൻ പ്രവാസി സ്ത്രീയെ രക്ഷിച്ച് എംബസി, നാട്ടിലെത്തി ശ്രാവണി

  • 03/06/2022

കുവൈത്ത് സിറ്റി: വിസ ഏജന്റും സുഹൃത്തും തടങ്കലിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുള്ള  ഇന്ത്യൻ പ്രവാസി സ്ത്രീയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇടപ്പെട്ട് എംബസി. സ്ത്രീയെ റിപ്പോർട്ടുകൾ പുറത്ത് വന്ന് അധികം വൈകാതെ കണ്ടെത്താനായെന്നും ഇന്ത്യയിലേക്ക് തിരികെ അയക്കാനും സാധിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്തിൽ നേരിടുന്ന ക്രൂരപീഡനങ്ങളെ കുറിച്ച് തിരുപ്പതി സ്വദേശിനിയായ ശ്രാവണിയായിരുന്നു വീഡിയോയിൽ കരഞ്ഞ് പറഞ്ഞത്.

ശ്രാവണി ഇന്ത്യയിൽ തിരിച്ച് എത്തിയെന്നും ഭർത്താനിനൊപ്പം അപ്പോൾ തന്നെ അയക്കാനായെന്നും എംബസി വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ എംബസിയുടെ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സ്ഥാനപതി സിബി ജോർജ് 12 വാട്സ് ആപ്പ് ഹെൽപ്പ്‍ലൈൻ നമ്പറുകൾ പുറത്ത് വിട്ടിട്ടുണ്ട്. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും, ഇന്ത്യക്കാർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. വാട്സ് ആപ്പ് വഴി ശബ്‍ദ സന്ദേശമായി വരെ വിവരങ്ങൾ അറിയിക്കാമെന്നും എംബസി അറിയിച്ചു. ഏത് സാഹചര്യത്തിലും എംബസി ഉടൻ ഇടപെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News