തകരാറിലായ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ സംവിധാനം പുനഃസ്ഥാപിച്ചു; പത്തോളം വീമാനങ്ങൾ വൈകി

  • 03/06/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ എൻട്രി, എക്സിറ്റ് സംവിധാനം തകരാറിലായതിനെ തുടർന്ന് വിമാനത്താവളത്തിലുണ്ടായത് വലിയ പ്രതിസന്ധി. രണ്ടര മണിക്കൂറിന് ശേഷം സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് 3 .15 ഓടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരികെയെത്തിയത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനത്തിൽ രണ്ട് മണിക്കൂറിലധികം തകരാർ ഉണ്ടായത്മൂലം മാനുവൽ സംവിധാനത്തിലേക്ക് മാറ്റിയത്  ബോർഡറുകളിലും  എയർപോർട്ടുകളിലും പ്രകടമായ തിരക്കിന് കാരണമായി

എയർലൈനുകളുടെ ലഗേജ് കൗണ്ടറുകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒപ്പം ഏഴോളം വിമാനങ്ങളുടെ പുറപ്പെടൽ വൈകുന്നതിനും കാരണമായി. ആറോളം വിമാനങ്ങൾ എത്തിയ സാഹചര്യത്തിൽ പുറത്ത് ഇറങ്ങുന്നതിൽ തടസം വന്നതോടെ അറൈവൽ ഹാളിലും രണ്ട് മണിക്കൂറോളം വലിയ തിരക്കാണ് ഉണ്ടായത്. സാങ്കേതിക വിഭാ​ഗം ബദൽ സംവിധാനത്തിൽ പ്രവർത്തിച്ച് വേഗത്തിലുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഒന്നിലധികം വിമാനങ്ങൾ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്തതിനാൽ പ്രശ്നങ്ങൾ സങ്കീർണമായെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News