കുവൈത്തിലെ സൽവ ബീച്ചിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

  • 03/06/2022

കുവൈറ്റ് സിറ്റി : ഇന്ന് വെള്ളിയാഴ്ച രാവിലെ അഞ്ജഫ ബീച്ചിലുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചതായി പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.

സാൽവ പ്രദേശത്തിന് എതിർവശത്തുള്ള അഞ്ജഫ ബീച്ചിൽ നീന്തുന്നതിനിടെ 7 വയസുള്ള ആൺകുട്ടിയെയും 10 വയസുള്ള പെൺകുട്ടിയെയും 12 വയസുകാരനെയും കാണാതായതായി കേന്ദ്ര ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതായി വകുപ്പ് വിശദീകരിച്ചു. കോസ്റ്റ് ഗാർഡ് സംഭവസ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ   3 കുവൈത്തി സഹോദരങ്ങളുടെ മൃതദേഹങ്ങൾ  കണ്ടെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News