ഇറാനിയൻ കടൽക്കൊള്ളക്കാരെ സായുധ പോരാട്ടത്തിൽ കീഴടക്കി കുവൈറ്റ് കോസ്റ്റ് ​ഗാർഡ്

  • 03/06/2022

കുവൈത്ത് സിറ്റി: ഇറാനിയൻ കടൽക്കൊള്ളക്കാരെ ഏറ്റുമുട്ടലിലൂടെ കീഴടക്കി കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ. കുവൈത്തി ബോട്ടുകൾ കവർച്ച ചെയ്യുന്ന സംഘത്തെയാണ് പിടികൂടാനായത്. സമുദ്രാതിർത്തിയിലായിരുന്ന ഒരു കുവൈത്തി മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ് ഓപ്പറേഷൻ റൂമിലേക്ക് കടൽക്കൊള്ളക്കാരെ കുറിച്ചുള്ള വിവരം ആദ്യം എത്തിച്ചത്. വിവരം കിട്ടിയതോടെ കോസ്റ്റ് ​ഗാർ‍ഡ് സംഘം സ്ഥലത്തേക്ക് പാഞ്ഞു. പട്രോളിം​ഗ് സംഘം എത്തുന്നത് കണ്ടതോടെ കൊള്ളക്കാർ രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തി.

എന്നാൽ, മുന്നറിയിപ്പ് എന്ന നിലയിൽ വെടിയുതിർത്ത് പട്രോളിം​ഗ് ടീമിനെ കൊള്ള സംഘത്തെ തട‍ഞ്ഞുനിർത്താനായി. കോസ്റ്റ് ​ഗാർഡിന് നേർക്ക് കൊള്ള സംഘം വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. ഒടുവിൽ സംഘത്തെ കീഴടക്കി മൂന്ന് കൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി അവരെ കോസ്റ്റ് ഗാർഡ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ കൊള്ള നടന്ന വിവരങ്ങൾ അറസ്റ്റിലായവർ തുറന്ന് പറഞ്ഞിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News