അനാശാസ്യം, കുവൈത്തിൽ 9 പ്രവാസികൾ അറസ്റ്റിൽ

  • 03/06/2022

കുവൈത്ത് സിറ്റി: പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ നടത്തിയതിന് വിവിധ രാജ്യക്കാരായ 9 പേർ അറസ്റ്റിൽ. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും വേണ്ടി  ക്രിമിനൽ സെക്യൂരിറ്റി സെക്ടറിനെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുക വിഭാ​ഗമാണ് നടപടി സ്വീകരിച്ചത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. അതേസമയം, ജഹ്റ ​ഗവർണറേറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്ന് വിവിധ രാജ്യക്കാരായ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റെസിഡൻസി ഇൻവെസ്റ്റി​ഗേഷൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News