കുവൈറ്റ് പ്രവാസികൾക്കിനി പണമയക്കാൻ മികച്ച റേറ്റ്; കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികൾ തമ്മിലുള്ള കരാർ അവസാനിപ്പിച്ചു

  • 03/06/2022

കുവൈത്ത് സിറ്റി: വിദേശത്തേക്ക് ഫണ്ട് കൈമാറുന്നതിനുള്ള വിനിമയ നിരക്ക് നിശ്ചയിക്കൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം. കൊവി‍ഡ്  പ്രതിസന്ധിയുടെ തുടക്കം മുതൽ 10 ഓളം പ്രമുഖ കമ്പനികൾക്കിടയിൽ രൂപീകരിച്ച ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ച് കമ്പനികളുടേതാണ് തീരുമാനം. കൺസോർഷ്യം കമ്പനികൾക്കിടയിൽ പ്രാബല്യത്തിൽ വന്ന വിലസ്ഥിരതാ കാലയളവ് ഏകദേശം രണ്ട് വർഷം മുമ്പ് അവസാനിച്ചെന്ന് തീരുമാനത്തിൽ പറയുന്നു. 

എക്‌സ്‌ചേഞ്ച് കമ്പനികൾ തമ്മിലുള്ള വിലസ്ഥിരതാ കരാർ അവസാനിപ്പിച്ചത് കുറഞ്ഞ വില വാഗ്ദാനം ചെയ്ത് ഉപഭോക്താവിനെ ആകർഷിക്കുന്നതിനുള്ള മത്സരം കൂട്ടുമെന്ന് വൃത്തങ്ങൾ പറ‍ഞ്ഞു. പ്രത്യേകിച്ചും തങ്ങളുടെ ചില ഉപഭോക്താക്കൾ യൂണിയന് പുറത്ത് നിന്ന് കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്ന കമ്പനികളിലേക്ക് മാറിയെന്ന് ചില പ്രധാന എക്സ്ചേഞ്ച് കമ്പനികൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം ഉപഭേക്താക്കളെ തിരികെ എത്തിക്കുന്നതിനും പരിശ്രമങ്ങളുണ്ടാകുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News