കുവൈത്ത് സമ്പദ്‌വ്യവസ്ഥ ഈ വർഷം 8.2 ശതമാനം വളർച്ച നേടുമെന്ന് റിപ്പോർട്ട്

  • 04/06/2022

കുവൈത്ത് സിറ്റി: ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 3.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. 2022ൽ ഏറ്റവും ഉയർന്ന വേഗതയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്ന ലോകത്തിലെ പത്ത് സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ മൂന്ന് അറബ് രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. എഫ്എംഐ, ലോക ഇക്കോണമിക്ക് ഔട്ട്‍ലുക്ക് എന്നിവരുടെ കണക്കുകൾ അനുസരിച്ചാണ് സ്റ്റാറ്റിസ്റ്റാ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ഇറാഖി സമ്പദ്‌വ്യവസ്ഥ ഈ വർഷം 9.5 ശതമാനം എന്ന നിരക്കിൽ വളർച്ച നേ‌ടി ഗയാനയ്ക്ക് ശേഷം പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട് പറയുന്നു.

47.2 ശതമാനം വളർച്ച നേടിയാണ് ​ഗയാന ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മൂന്നാം സ്ഥാനത്തുള്ളത് കുവൈത്താണ്. 8.2 ശതമാനം വളർച്ച കുവൈത്ത് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് ഇന്ത്യ (8.2%), സൗദി അറേബ്യ (7.6%), പനാമ (7.5%), നൈജർ (6.9%), ഫിലിപ്പീൻസ് (6.5%), ഫാൽകോംഗോ (6.4%), ബംഗ്ലാദേശ് (6.4%) എന്നീ രാജ്യങ്ങളാണ് ഉള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News