ഭൂകമ്പം; എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് ഓയിൽ കമ്പനി

  • 04/06/2022

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ എണ്ണ, വാതക ഉത്പാദനത്തെ കേന്ദ്രങ്ങൾ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് ഓയിൽ കമ്പനി സ്ഥിരീകരിച്ചു, നിലവിൽ എണ്ണ, വാതക ഉത്പാദനം സാധാരണ നിലയിലാണെന്ന് കമ്പനി വ്യക്തമാക്കി. മുൻകരുതൽ നടപടി എന്ന നിലയിൽ കമ്പനി അംഗീകരിച്ച സുരക്ഷാ ചട്ടങ്ങൾക്കനുസരിച്ച് ഭൂകമ്പം ഉണ്ടാകുമ്പോൾ യാന്ത്രികമായി പ്രവർത്തിക്കുന്ന സെൻസറുകൾ എല്ലാ കേന്ദ്രങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. 

അതുകൊണ്ട് ഭൂകമ്പം ഉണ്ടായ സാഹചര്യത്തിൽ കുറച്ച് സമയത്തേക്ക് പ്രവർത്തനം നിർത്തിയെങ്കിലും എല്ലാ മുൻകരുതലുകളും പാലിച്ച് കൊണ്ട് എല്ലാം സാധാരണ നിയിലേക്ക് തിരികെ വന്നിട്ടുണ്ട്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ കുവൈത്ത് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് ഇന്ന് പുലർച്ചെയാണ് അഹമ്മദിയുടെ തെക്ക് പടിഞ്ഞാറ് ഭാ​ഗത്ത് റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News