ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് ഫയർഫോഴ്‌സ്

  • 04/06/2022

കുവൈത്ത് സിറ്റി : രാജ്യത്ത് ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. കുവൈത്ത് സമയം വെളുപ്പിന് 4:28 നാണ് റിക്ടർ സ്കെയിലിൽ 4.4 ഡിഗ്രിയിൽ ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തിൽ പലരും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയും സുപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധങ്ങള്‍ നിലത്തേക്ക് വീഴുകയും ചെയ്തതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


ഇറാനിൽ ഉണ്ടായ ഭൂമികുലുക്കത്തിന്റെ തുടർച്ചയെന്നോണമാണ് കുവൈറ്റിലുണ്ടായ ഭൂമിക്കുലുക്കം. കുവൈറ്റ് കൂടാതെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും, ഖത്തറിലും, ബഹറൈനിലും ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നും നിരവധി ഫോണ്‍ കോളുകള്‍ സ്വീകരിച്ചതായും എന്നാല്‍ എവിടെയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുവൈത്ത് ഫയർ സർവീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

അതിനിടെ കുവൈത്തില്‍ അനുഭവപ്പെട്ടത് തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6 ല്‍ കുറവാണെങ്കില്‍ നാശനഷ്ടം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകൻ ആദില്‍ അൽ സദൂൻ വ്യക്തമാക്കി. 

Related News