ഭക്ഷ്യവസ്തുക്കളുടെ കാലാവധിയിൽ കൃത്രിമം, കുവൈറ്റിൽ കട പൂട്ടിച്ചു

  • 04/06/2022

കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ കാലാവധിയിൽ കൃത്രിമം കാണിച്ച് വിൽപ്പന നടത്തിയ കട വാണിജ്യ മന്ത്രാലയ അധികൃതർ പൂട്ടിച്ചു. ഫുഡ് ആൻ‍ഡ‍് നൂട്രിഷൻ ജനറൽ അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ​ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഉപഭോക്താവിനെ കബളിപ്പിക്കാൻ കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ ലേബലുകൾ മാറ്റുകയായിരുന്നു കടയിൽ ചെയ്തിരുന്നത്. 

ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണ രാജ്യങ്ങളുടെ പേരും ഇത്തരത്തിൽ മാറ്റിയാണ് കച്ചവടം നടത്തിയിരുന്നത്. കടയുടമയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റോർ അടച്ചുപൂട്ടുകയും നിയമലംഘകനെതിരെ നടപടികൾ പൂർത്തിയാക്കുകയും കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News