ഒരാഴ്ചക്കിടെ കുവൈത്തിൽ അറസ്റ്റിലായത് 191 റെസിഡൻസി നിയമലംഘകർ

  • 04/06/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊതുസുരക്ഷാ വിഭാ​ഗം നടത്തിയ പരിശോധനകളിൽ റെസിഡൻസി നിയമലംഘകരായ 191 പേർ അറസ്റ്റിലായി. മെയ് 28 മുതൽ ജൂൺ മൂന്ന് വരെ നടന്ന പരിശോധന ക്യാമ്പയിനിലാണ് ഇത്രയും പേരെ പിടികൂടിയത്. ആകെ, 2,111 പരാതികളിലാണ് പൊതുസുരക്ഷാ വിഭാ​ഗം ഒരാഴ്ചക്കിടെ ഇടപെട്ടത്. കൃത്യമായ രേഖകൾ കൈവശമില്ലാത്തതിന് 263 പേരാണ് അറസ്റ്റിലായത്. കൂടാതെ, 1932 ട്രാഫിക്ക് നിയമലംഘനങ്ങളും കണ്ടെത്തി. 

രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും 24 മണിക്കൂറും കടുത്ത പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ വ്യക്തമാക്കി. നിരത്തുകളിൽ ജീവൻ പൊലിയുന്നത് തടയുക, ജനങ്ങളുടെ  ജീവനും പൊതു-സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കുക, അശ്രദ്ധ പുലർത്തുന്നവരെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശോധനയെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News