5 മില്യൺ ക്യാപ്റ്റഗൺ ഗുളികകളടങ്ങിയ 3 കണ്ടെയ്‌നറുകൾ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു

  • 05/06/2022

കുവൈത്ത് സിറ്റി : പാക്കിസ്ഥാൻ നിന്നും സിറിയ വഴി കുവൈത്തിലെത്തിയ  5 മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ അടങ്ങിയ 3 കണ്ടെയ്‌നറുകൾ ആഭ്യന്തര മന്ത്രാലയം പരിശോധനക്കായി പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ് പരിശോധനക്ക് മേൽനോട്ടം വഹിച്ചു.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ടെയ്‌നറുകൾ പരിശോധിച്ചത് . 5 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾക്ക് ഏകദേശം 8 ദശലക്ഷം കുവൈറ്റ് ദിനാർ വിലവരും.

Related News