വ്യാജ വെബ്‌സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം

  • 05/06/2022

കുവൈത്ത് സിറ്റി :ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വ്യാജ വെബ്‌സൈറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക്  മുന്നറിയിപ്പുവുമായി  ആഭ്യന്തര മന്ത്രാലയം. വിദേശികളെയും സ്വദേശികളെയും ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റില്‍ വിവരങ്ങള്‍ പൂരിപ്പിക്കുവാന്‍ അഭ്യര്‍ഥിച്ചു എസ്.എം.എസ് വഴിയും വാട്ട്സ്ആപ്പ് വഴിയുമാണ്‌ ഉപയോക്താക്കൾക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. 

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ വെബ്സൈറ്റ് ലിങ്കുകളില്‍ പ്രവേശിക്കരുതെന്നും സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ ഒരു തരത്തിലും കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പേയ്‌മെന്റുകൾ ഉൾപ്പെടുന്നതിനാൽ അക്കൗണ്ട് നമ്പർ, എടിഎം കാർഡ് വിവരങ്ങൾ, പിൻ അല്ലെങ്കിൽ ഒടിപി തുടങ്ങിയ വിവരങ്ങൾ ആരുമായും ഷെയർ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

Related News