പരാതികള്‍ക്കും ഇടപാടുകൾക്കുമായി വാട്ട്‌സ്ആപ്പ് നമ്പറുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

  • 05/06/2022

കുവൈത്ത് സിറ്റി : പൊതുജനങ്ങൾക്ക് സംശയങ്ങൾക്കും മറ്റ് ഇടപാടുകൾക്കുമായി പുതിയ സംവിധാനവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. സേവന മേഖലയുമായി ബന്ധപ്പെട്ട പരാതികളും ഇടപാടുകളും 24936611 എന്ന വാട്‌സാപ്പ് നമ്പര്‍ വഴി സ്വീകരിക്കുമെന്ന് പിഎഎം പത്രക്കുറിപ്പിൽ അറിയിച്ചു.അതോടപ്പം സോഷ്യൽ അലവൻസ് സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനും ലേബർ സബ്‌സിഡി അപേക്ഷകൾ  രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും അതോറിറ്റി പുറത്തിറക്കി.

Related News