10 വർഷത്തിനി‌ടെ കുവൈത്തിലുണ്ടായത് റിക്ടർ സ്കെയിൽ 5ന് മുകളിൽ തീവ്രതയുള്ള എട്ട് ഭൂചലനങ്ങൾ

  • 05/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ പത്ത് വർഷത്തിനി‌ടെ റിക്ടർ സ്കെയിൽ 5ന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ എട്ട് ഭൂചലനങ്ങൾ കുവൈത്തിലുണ്ടായതായി കണക്കുകൾ. ഏറ്റവും ഒടുവിൽ കുവൈത്തിൽ നിന്ന് 265 കിലോമീറ്റർ അകലെ പടിഞ്ഞാറൻ ഇറാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.9 ആണ്. അതിന് മുമ്പ് ഇറാനിയൻ-ഇറാഖ് അതിർത്തിയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് 2019 ജനുവരി ആറിന് കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

2018 നവംബറിൽ റിക്ടർ സ്കെയിലിൽ 5.1, 4.6 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് കുവൈത്തിനെ ഞെട്ടിച്ചത്. ബാഗ്ദാദിൽ നിന്ന് 145 കിലോമീറ്റർ വടക്കുകിഴക്കായി 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആ സമയം കുവൈത്തിനെ ബാധിച്ചതായി നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചിരുന്നു. 2018 ഏപ്രിൽ 19 ന് തെക്കൻ ഇറാനിലെ ബുഷെർ പ്രവിശ്യയിൽ രാവിലെ 9:45 ന് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും കുവൈത്തിനെ ബാധിച്ചിരുന്നു. കൂടാതെ, 2017 നവംബർ 12, 2014 ഓ​ഗസ്റ്റ് 18, 2013 ഏപ്രിൽ 16, 2013, ഏപ്രിൽ 9 എന്നീ ദിവസങ്ങളിലും ഉണ്ടായ ഭൂകമ്പങ്ങൾ കുവൈത്തിനെ ബാധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News