ജലീബിനെ ക്ലീനാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം; ശക്തമായ പരിശോധനക്ക് മന്ത്രിയുടെ മേൽനോട്ടത്തിൽ പദ്ധതി

  • 05/06/2022

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നതിനായി പദ്ധതി തയാറാകുന്നു. ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ ഫീൽഡ് മേൽനോട്ടത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. റെസി‍ഡൻസി നിയമലംഘകരുടെയും മറ്റ് വിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നവരുടെ താവളമായി പ്രദേശം മാറുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം അടിയന്തര നടപടികൾ സ്വീകരിക്കുന്നത്.

മദ്യത്തിന്റെ നിർമ്മാണം അടക്കം ക്രമരഹിതമായ പല കാര്യങ്ങളും മേഖലയിൽ നടക്കുന്നുണ്ട്. പ്രദേശം മുഴുവൻ ദിവസങ്ങളോളം അധിൃതരുടെ വലയത്തിനുള്ളിലാക്കുക, അല്ലെങ്കിൽ പ്രദേശത്തെ സെക്ടറുകളായി വിഭജിച്ച് കൊണ്ട് വാണിജ്യ മന്ത്രാലയവും മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് തീവ്രമായ സുരക്ഷാ വിന്യാസം എർപ്പെടുത്തുക തുടങ്ങി ആഭ്യന്തര നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നതിനായി പ്രദേശം വിട്ടുപോകുന്ന താമസക്കാരുടെയും നിയമം അനുസരിക്കാത്ത തൊഴിലാളികളുടെയും നീക്കങ്ങൾക്ക് തടയിടുന്നതിനെ കുറിച്ച് മന്ത്രാലയം പഠിച്ച് കൊണ്ടിരിക്കുകയാണ്. 

താമസക്കാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കൽ അല്ല പദ്ധതിയുടെ ലക്ഷ്യം. പ്രദേശം ശൂന്യമായാൽ അത് മറ്റ് പ്രദേശങ്ങളിലേക്കുള്ള കടന്നുവരവ് കൂട്ടും. ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ആ പ്രദേശത്തെ നിയമലംഘനങ്ങളും മറ്റും കുറയ്ക്കുക എന്നതാണ്. എല്ലാ വിഭാ​ഗങ്ങളുമായും സഹകരിച്ച് തീവ്രമായ പരിശോധന ക്യാമ്പയിനിലൂടെ സുരക്ഷ ഉറപ്പാക്കുന്നകിനുള്ള നടപടികൾ പൂർണമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രാലയം ജലീബ് അനുഭവിക്കുന്ന പ്രശ്നങ്ങൾ അ​വ​ഗണിക്കില്ല. 2022 ജനുവരി ആദ്യം മുതൽ മെയ് അവസാനം വരെ, അതായത് അഞ്ച് മാസത്തിനുള്ളിൽ റെസിഡൻസി നിയമലംഘകരായ 2850 പേരെയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News