രണ്ടാഴ്ചയ്ക്കിടെ കുവൈത്തിൽനിന്നുള്ള എയർലൈൻ ടിക്കറ്റുകളുടെ വില കുതിച്ചുയർന്നു

  • 05/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എയർലൈൻ ടിക്കറ്റുകളുടെ വില ഗണ്യമായി കുതിച്ചുയർന്നതായി കണക്കുകൾ. വേനൽക്കാല സീസണിന്റെ തുടക്കത്തോടെ എയർലൈൻ ടിക്കറ്റുകളുടെ വിലയിൽ 40 ശതമാനത്തോളം വർധനയാണ് വന്നിട്ടുള്ളത്. പ്രത്യേകിച്ചും മിക്ക അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കാണ് കൂടിയിട്ടുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ പകുതി വരെയുള്ള കാലയളവിൽ രാജ്യത്ത് വേനൽക്കാലമായതിനാൽ അവധിക്കാല യാത്രകൾ വർധിക്കുന്ന ഒരു യാത്ര സീസണായാണ് കണക്കാക്കുന്നതെന്നും അതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായതെന്നുമാണ് ചില ട്രാവൽ ഓഫീസുകൾ പറയുന്നത്.

കൊവിഡിന് ശേഷം എല്ലാം തുറന്ന കാലത്തിനൊപ്പം അധ്യാപകരുടെ അവധിക്കാലവും ഈദ് അൽ അദ്ഹയും യാദൃശ്ചികമായി സംഭവിച്ചതും യാത്രകൾ കൂടാൻ കാരണമായിട്ടുണ്ട്. മഹാമാരി മൂലവും വിമാനത്താവളം അടച്ചിട്ടതിനാലും മൂന്ന് വർഷമായി കുവൈത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പോകാത്ത നിരവധി താമസക്കാരുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കിയെന്നും ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമായെന്നും ട്രാവൽ ഓഫീസ് ഉടമകൾ പറഞ്ഞു. യാത്രക്കാരുടെ എണ്ണവും യാത്രയുടെ ആവശ്യകതയും കൂടുമ്പോൾ വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നത് സ്വാഭാവികമാണെന്നും അവർ ചൂണ്ടിക്കാട്ടി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News