വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുക 6 മില്യൺ യാത്രക്കാർ

  • 05/06/2022

കുവൈറ്റ് സിറ്റി : ഈ വർഷത്തെ വേനൽക്കാലത്ത് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടുവഴി യാത്രചെയ്യുന്നവരുടെ എണ്ണം  6001,221 കവിയുമെന്ന്  സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. 3,006,435 യാത്രക്കാർ കുവൈത്തിലേക്ക് വരുമ്പോൾ    2,994,786 യാത്രക്കാർ കുവൈത്തിന് പുറത്തേക്ക് യാത്രചെയ്യും.  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾ, എയർലൈനുകൾ, ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാർ തുടങ്ങിയ എല്ലാവരുമായും ഏകോപിപ്പിച്ച് എല്ലാ പ്രവർത്തന മേഖലകളിലും   ഈ സീസണിലെ പ്രവർത്തനം സുഗമമാക്കാൻ നിർദ്ദേശം നൽകിയതായി പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക വക്താവുമായ സാദ് അൽ ഒതൈബി സ്ഥിരീകരിച്ചു.

ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ വേനൽക്കാലത്ത് ഏകദേശം 43,156 ഫ്ലൈറ്റുകൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, വേനൽക്കാലത്ത് യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും സന്നദ്ധതയുടെ തോത് ഉയർത്താനും എല്ലാ എയർലൈനുകളോടും ഗ്രൗണ്ട് സർവീസ് കമ്പനികളോടും നിർദ്ദേശം നൽകിയതായി നൽകിയതായി അദ്ദേഹം പ്രസ്താവിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News