കഴിഞ്ഞ വര്ഷം കുവൈത്തിൽ ഇൻഷുറൻസ് നഷ്ടപരിഹാരമായി നൽകിയത് 384 മില്യൺ ദിനാർ

  • 05/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം പൗരന്മാർക്കും താമസക്കാർക്കുമായി ഇൻഷുറൻസ് നഷ്ടപരിഹാരം എന്ന നിലയിൽ 384 മില്യൺ ദിനാർ അധികം തുക നൽകിയതായി കണക്കുകൾ. രാജ്യത്തെ ഇൻഷുറൻസ് പോളിസികളുടെ എണ്ണം ഏകദേശം 1.404 മില്യൺ ആയിരുന്നു. അതായത് രാജ്യത്തെ പ്രീമിയം എടുത്തിട്ടുള്ള ഓരോ വ്യക്തിയും അടച്ച ഇൻഷുറൻസിന്റെ ശരാശരി മൂല്യം ഏകദേശം 273 ദിനാർ ആണ്. കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ ഇൻഷ്വർ ചെയ്തയാൾക്ക് നൽകിയ മൊത്തം നഷ്ടപരിഹാരം 57 മില്യണിൽ അധികം ദിനാർ ആണ്. ഇത് ഏകദേശം 959.4 ആയിരം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് നൽകി.

6,617 ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് പോളിസികളും 11,764 വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസികളും ഉൾപ്പെടെ 2021ൽ ഇത്തരത്തിൽ ആകെ 18,381 ലൈഫ് ഇൻഷുറൻസ് പോളിസികളാണ് ഉണ്ടായിരുന്നത്. ലൈഫ് ഇൻഷുറൻസ് നഷ്ടപരിഹാരം ഏകദേശം 47 മില്യൺ ദിനാറും കഴിഞ്ഞ വർഷം നൽകി. രാജ്യത്തെ ൻഷ്വർ ചെയ്തവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ ഏകദേശം 59 ശതമാനവും ആരോഗ്യ ഇൻഷുറൻസാണ്. ഏകദേശം 5,481 ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉള്ളവർക്കായി 2021 വർഷത്തിൽ 226.3 മില്യൺ ദിനാർ ആണ് നഷ്ടപരിഹാരമായി നൽകിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News