എഞ്ചിനീയറിംഗ് മേഖലയിലെ ഉൾപ്പെടെ 71 പ്രൊഫഷനുകളുടെ സർട്ടിഫിക്കറ്റുകൾക്ക് അം​ഗീകാരം നൽകാനൊരുങ്ങി കുവൈറ്റ് മാൻപവർ അതോറിറ്റി

  • 06/06/2022

കുവൈത്ത് സിറ്റി: എഞ്ചിനീയറിംഗ്, ആർക്കിടെക്ചറൽ, അഗ്രികൾച്ചറൽ മേഖലകളിലെ 71 പ്രൊഫഷനുകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാൻപവർ അതോറിറ്റി ആരംഭിക്കുന്നു. സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിന്റെ സഹകരണത്തോടെയാണ് നടപടികൾ.  സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മാത്രമല്ല, നാമമാത്ര തൊഴിലാളികളിൽ നിന്ന് തൊഴിൽ വിപണി ഫിൽട്ടർ ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി ചില സ്പെഷ്യാലിറ്റികളിലും പ്രൊഫഷനുകളിലും ടെസ്റ്റുകൾ നടത്തുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

ഇലക്‌ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനർമാരും എഞ്ചിനീയറിംഗ് ഡ്രാഫ്റ്റ്‌സ്‌മാൻമാരും പോലുള്ള നിരവധി പ്രൊഫഷനുകളിലും സ്പെഷ്യലൈസേഷനുകളിലും പരീക്ഷകളും ഉൾപ്പെടുത്തും. സ്വകാര്യമേഖലയിൽ ടെക്നീഷ്യൻ അസിസ്റ്റന്റ് സ്പെഷ്യലിസ്റ്റ് ഇൻ നാച്ചുറൽ സയൻസസ് ആൻഡ് എഞ്ചിനീയറിംഗ് പ്രൊഫഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തികൾ അല്ലാത്ത തൊഴിലാളികളുടെ എണ്ണം 30,000 ആണ്. എന്നാൽ, കുവൈത്തികൾ 310 മാത്രമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News