2018ലെ കുവൈറ്റ് പ്രളയം: നഷ്ടപരിഹാരമായി ലഭിച്ച തുക തിരികെ അടയ്ക്കണമെന്ന് ധനമന്ത്രാലയം,

  • 06/06/2022

കുവൈത്ത് സിറ്റി: 2018ൽ രാജ്യത്തെ ബാധിച്ച മഴയുടെയും പേമാരിയുടെയും ഫലമായി ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി നൽകിയ തുക തിരികെ നൽകണമെന്ന് ധനമന്ത്രാലയം ഒരു പൗരനോട് ആവശ്യപ്പെട്ടു. രാജ്യത്തുണ്ടായ കനത്ത മഴയെത്തുടർന്ന് ഉണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയ 12,761,200 കുവൈത്തി ദിനാർ തിരികെ അടയ്ക്കണമെന്നാണ് മന്ത്രാലയം കുവൈത്തി പൗരനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

പൗരൻ സമർപ്പിച്ച നഷ്ടപരിഹാര അപേക്ഷകൾ നിരസിച്ച ജുഡീഷ്യൽ വിധികൾക്ക് ശേഷമാണ് തുക തിരികെ നൽകാനുള്ള തീരുമാനം വന്നതെന്നാണ് മന്ത്രാലയം വിശദമാക്കുന്നത്. 2022 മെയ് 21 ന് ഇഷ്യൂ ചെയ്ത കത്ത് പ്രകാരം 10 ദിവസത്തിനുള്ളിൽ ആയിരുന്നു തുക തിരിച്ച് അടയ്ക്കേണ്ടത്. 2019 നവംബർ 12ന് മഴയുടെയും പേമാരിയുടെയും വിഷയത്തിൽ തുടർനടപടികൾ എടുക്കാൻ മന്ത്രിസഭ രൂപീകരിച്ച സുപ്രീം കമ്മിറ്റിക്ക് സമർപ്പിച്ച അഭ്യർത്ഥനയെത്തുടർന്നാണ് മന്ത്രാലയം മേൽപ്പറഞ്ഞ തുക പൗരന് നൽകിയത്. ഇത്തരത്തിൽ മന്ത്രിസഭ നിയോ​ഗിച്ച കമ്മിറ്റി കണ്ടെത്തിയ 3.931 പേർക്ക് ധനമന്ത്രാലയം സഹായധനം നൽകിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News