ജൂൺ മാസത്തിൽ കുവൈത്തിൽ പൊടിക്കാറ്റ് പതിവാകുന്നു

  • 06/06/2022

കുവൈത്ത് സിറ്റി: ജൂൺ മാസത്തിൽ കുവൈത്തിൽ പൊടിക്കാറ്റ് ഒുരു സ്ഥിരം പ്രതിഭാസമായി മാറിയിട്ടുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥ നിരീക്ഷകൻ ഡോ. ഹസൻ ദഷ്ടി. ജൂൺ മാസത്തെ  പ്രാദേശികമായി "ബവാറെയുടെ മാസം" എന്നാണ് വിളിക്കുന്നത്. കൂടാതെ ജൂലൈയിലും ഇപ്പോൾ പൊടി നിറഞ്ഞ അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ മാസം ആരംഭിക്കുന്നതോടെ ചൂടുള്ള കാലാവസ്ഥയിലേക്ക് രാജ്യം എത്തും. ഒരു നീണ്ട വേനൽക്കാലത്തിനാണ് പിന്നീട് സാക്ഷ്യംവഹിക്കുക. 

വേനൽക്കാലത്ത് മഴയുടെ അഭാവത്തോടൊപ്പം ഉയർന്ന ചൂടും അൽ-ബവാറെ എന്ന് വിളിക്കുന്ന ശക്തമായ കാറ്റുമുണ്ട്. മെയ് അവസാനം മുതൽ 
അൽ ബരേഹ് അൽ സഗീറിനൊപ്പം അത് വീശാനും തുടങ്ങും. ജൂലൈ പകുതി വരെ ഇത് തുടരും. അത് വളരെ ചൂടുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് ഇടയിൽ പൊടിക്കാറ്റുകൾക്ക് കാരണമാകുന്നുണ്ട്. സാഗ്രോസ് പർവതനിരകളിലേക്കുള്ള ഇന്ത്യൻ ന്യൂനമർദ കാറ്റിന്റെ ചലനമാണ് ഉയർന്ന ചൂടിന് കാരണം. ഒരു കിലോമീറ്ററിന് ആറ് ഡിഗ്രി എന്ന നിരക്കിൽ ഉയർന്ന ഉയരത്തിൽ കംപ്രഷൻ മൂലം പിന്നീട് കാറ്റിന് ചൂട് നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News