ഉച്ച ജോലി വിലക്ക്: കുവൈത്തിൽ നാല് ദിവസത്തിനിടെ 243 നിയമലംഘനങ്ങൾ

  • 06/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്രാബല്യത്തിൽ വന്ന ശേഷം നാല് ദിവസത്തിനിടെ കണ്ടെത്തിയത് 243 നിയമലംഘനങ്ങൾ. ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ തുറന്ന പ്രദേശങ്ങളിൽ വെയിലത്ത് ജോലി ചെയ്യുന്നതിനാണ് നിയന്ത്രണമുള്ളത്. നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്, 113 എണ്ണം. കൂടാതെ, 96 ഡെലിവറി തൊഴിലാളികൾ, 26, ക്ലീനർമാർ, എട്ട് റോഡ് തൊഴിലാളികൾ എന്നിങ്ങനെയും പരിശോധനയിൽ വിലക്ക് ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തി.

വലിയ പ്രാധാന്യമാണ് പരിശോധനകൾക്ക് നൽകുന്നതെന്ന് മൈഗ്രന്റ് എംപ്ലോയ്‌മെന്റ് കമ്മിറ്റിയുടെ തലവനും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ "ദി ഹീറ്റ് കിൽസ് ദേം" കാമ്പയിന്റെ തലവനുമായ മഷാരി അൽ സനദ് പറഞ്ഞു. അസോസിയേഷന്റെ ടീമുകൾ നിരന്തരം പരിശോധനകൾ നടത്തുകയും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News