ഭക്ഷ്യസുരക്ഷാ ഉറപ്പാക്കണം; ഫീൽഡ് പരിശോധനയ്ക്കായി പ്രത്യേക സംഘങ്ങൾ

  • 06/06/2022

കുവൈത്ത് സിറ്റി: സാമൂഹികകാര്യ മന്ത്രി മുബാറക് അൽ അരോയുടെ നിർദേശപ്രകാരം രൂപീകരിച്ച സംഘം മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയും രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി ഒരു കരാർ ഏർപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് സംഘം ആദ്യ കൂടിക്കാഴ്ച നടത്തിയത്. സഹകരണ സംഘങ്ങളിൽ അവരുടെ ചരക്ക് സ്റ്റോക്കുകളിൽ മനസിലാക്കുന്നതിനും സർക്കുലറുകളോടും പാലിക്കുന്നുണ്ടോ എന്നറിയാനും ഫീൽഡ് പരിശോധനകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. 

ആറ് ടീമുകളെ ഫീൽഡ് പരിശോധനയ്ക്കായി നിയോ​ഗിച്ചുവെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഓരോ ടീമിലും ആറ് ഇൻസ്‌പെക്ടർമാർ ആണ് ഉൾപ്പെടുന്നത്. ട്രേഡ് ആന്റ് അഫയേഴ്‌സ് മന്ത്രാലയങ്ങളിൽ നിന്നും സഹകരണ സംഘങ്ങളുടെ ഫെഡറേഷനിൽ നിന്നുമായി രണ്ട് പ്രതിനിധികളുമുണ്ട്. പരിശോധനാ ടൂറുകൾ ആരംഭിക്കുന്നതിനുള്ള തീയതി നിർണ്ണയിക്കാൻ ഈ ആഴ്ച ടീമിന്റെ ഒരു യോഗം ചേരുന്നുണ്ട്. 

റഷ്യ-യുക്രൈൻ യുദ്ധം അവശേഷിപ്പിച്ച നിലവിലെ ആഗോള പ്രതിസന്ധി മുതലെടുത്ത്, സഹകരണ ഔട്ട്ലെറ്റുകൾക്ക് വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ വിലയിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ കമ്പനികളെ കാത്തിരിക്കുന്നത് കനത്ത പിഴയായിരിക്കുമെന്ന് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Related News