റെസിഡൻസി നിയമത്തിലെ ഭേദ​ഗതി; കുവൈത്തിലെ വിദേശ നിക്ഷേപ സാഹചര്യത്തെ സ്വാധീനിക്കില്ലെന്ന് റിപ്പോർട്ട്

  • 06/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡൻസി നിയമത്തിലെ നിർദേശിച്ചിട്ടുള്ള ഭേദ​ഗതികൾ വിദേശ നിക്ഷേപ അന്തരീക്ഷത്തിൽ ആവശ്യമുള്ള സ്വാധീനം ചെലുത്തില്ലെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട്. തൊഴിലവസരങ്ങൾ കുവൈത്തിവത്കരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എംപിമാരുടെ നിരന്തരമായ സമ്മർദങ്ങളുണ്ട്. എന്നാൽ, ഇതിനിടെയിലും സ്വകാര്യ മേഖലയിൽ ദേശീയ തൊഴിലാളികളുടെ ഉപയോഗത്തിന് കർശനമായ ക്വാട്ട ഏർപ്പെടുത്തുന്നത് നീട്ടിവെച്ചത് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇക്കാര്യങ്ങൾ  ജനസംഖ്യാ ഘടന വിഷയത്തിൽ ലക്ഷ്യമിട്ട അവസ്ഥയിലേക്ക് എത്തുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ വിലയിരുത്തൽ. ജനസംഖ്യയുടെ 70 ശതമാനത്തോളമാണ് വിദേശികൾ. ഒപ്പം സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 95 ശതമാനവും വിദേശികളാണെന്നുള്ള യാഥാർത്ഥ്യം പരിശോധിക്കുമ്പോൾ ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ അതൃപ്തി വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് വിശകലനം. ഇത് രാജ്യത്തെ വളരെ സെൻസിറ്റീവ് വിഷയമാക്കി മാറുന്നുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക സ്ഥിതിയിലെ ഇടിവ്. സമീപ വർഷങ്ങളിലെ പൊതു സേവനങ്ങൾ ലഭിക്കുന്നതിലുണ്ടായ പ്രശ്നങ്ങളും സാഹചര്യം ​ഗുരുതരമാക്കുന്നുവെന്നും ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News