കുവൈത്തിലെ മൂന്ന് ​ഗവർണറേറ്റുകളിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗം പ്രവർത്തനം ആരംഭിച്ചു

  • 07/06/2022

കുവൈത്ത് സിറ്റി: ഹവല്ലി, മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിൽ ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗം ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗാണ് ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് ഫവാസ് അൽ ഖാലിദ്, ഫർവാനിയ ഗവർണറേറ്റ് ടെസ്റ്റ് തലവൻ ബ്രിഗേഡിയർ ജനറൽ ഹമ്മൂദ് അൽ റൗദാൻ, മുബാറക് ടെസ്റ്റ് വിഭാഗം മേധാവി സീനിയർ, കേണൽ നാഗ അൽ-അജ്മി, ഹവല്ലി ടെസ്റ്റ് തലവൻ കേണൽ ഷെയ്ഖ് നവാഫ് അൽ സബാഹ് എന്നിവരും സന്നിഹിതരായിരുന്നു.

ആറ് ഗവർണറേറ്റുകളിലെയും ടെസ്റ്റ് ഡിപ്പാർട്ട്‌മെന്റുകൾ നിലവിൽ ഗുണപരമായ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന്  ജമാൽ അൽ സയേ​ഗ് പറഞ്ഞു. ആധുനിക റോഡുകളുടെയും സർക്കുലർ റോഡുകളുടെയും ആവശ്യകതകൾക്കനുസൃതമായാണ് അവ സജ്ജീകരിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. ചോദ്യങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ തിയറി പരീക്ഷാ വിഭാഗവും ഗുണപരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News