ജലീബ് പ്രദേശത്തെ ശുദ്ധീകരിക്കാൻ പദ്ധതിയുമായി സുരക്ഷാ വിഭാ​ഗം

  • 07/06/2022

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ വർഷങ്ങളായി തുടരുന്ന സുരക്ഷാ അരാജകത്വങ്ങളിൽ നിന്നും നിയമലംഘനങ്ങളിൽ നിന്നും ദുരുപയോഗങ്ങളിൽ നിന്നും ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് സുരക്ഷാ പദ്ധതി. ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് മുതിർന്ന സുരക്ഷാ നേതാക്കളുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ജലീബ് പ്രദേശത്തെ ശുദ്ധീകരിക്കാനുമുള്ള നീക്കത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നൂറുകണക്കിന് നിയമ ലംഘകർ അറസ്റ്റിലായി. ജലീബിലും മെഹ്ബൂലയിലും ശക്തമായ പരിശോധന കാമ്പയിൻ നടന്നു.  

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അവരുടെ പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പ് പുതുക്കിയപ്പോൾ കുറ്റകൃത്യങ്ങൾ ഏറ്റവും ഉയർത്ത പ്രദേശങ്ങളിൽ ജലബിനെയും ഉൾപ്പെടുത്തിയിരുന്നു. തകർന്ന നടപ്പാതകൾ, മോശം തെരുവുകൾ, ജീർണിച്ച കെട്ടിടങ്ങൾ, ക്രമരഹിതമായ മാർക്കറ്റുകൾ എന്നിവ കാരണം പ്രദേശം വളരെ ഭയപ്പെടുത്തുന്ന നിലയിലാണ് ഉള്ളത്. ഇതിന് അറുതി വരുത്താനുള്ള പദ്ധതികളാണ് സുരക്ഷാ വിഭാ​ഗത്തിനുള്ളത്. പ്രദേശത്ത് മാത്രം 30,000 റെസിഡൻസി നിയമലംഘകരുണ്ടെന്നാണ് കണക്കുകൾ. എല്ലാത്തരം നിയമലംഘനങ്ങളും അവസാനിപ്പിച്ച് ജലീബിനെ ശുദ്ധീകരിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News