ഖൈത്താനിൽ ശക്തമായ പോലീസ് സുരക്ഷാ പരിശോധന , നിരവധി പേര് പിടിയിൽ

  • 07/06/2022

കുവൈത്ത് സിറ്റി : കേണൽ മിഷാൽ അൽ-സുവൈജിയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും സാങ്കേതിക പരിശോധനാ ഉദ്യോഗസ്ഥർ ഖൈത്താൻ പ്രദേശം വളയുകയും നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു, പ്രത്യേകിച്ചും ഡ്രൈവിംഗ് ലൈസൻസ്  ഇല്ലാതെ വാഹനമോടിക്കൽ , കാലഹരണപ്പെട്ട ചില വാഹനങ്ങൾ, സുരക്ഷയും ഡ്യൂറബിളിറ്റിയും ഇല്ലാത്ത ചില വാഹനങ്ങൾ എന്നിവ പിടികൂടി. 

ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ  നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ പരിശോധനകൾ തുടരുകയാണെന്നും ഗതാഗതം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും  മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ട്രാഫിക് വിഭാഗം അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്,   റിട്ട. ടെക്‌നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജി എന്നിവർ വ്യക്തമാക്കി. 

പൗരന്മാർക്കും താമസക്കാർക്കും ട്രാഫിക് അവബോധം വളർത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കാമ്പയിൻ നടത്തുന്നതെന്ന്  ട്രാഫിക് വിഭാഗം വിശദീകരിച്ചു, പ്രത്യേകിച്ച് വേനൽക്കാലത്തിന്റെ വരവോടെ, ടയറുകൾ തേഞ്ഞു തീർന്നതുമൂലമോ  റോഡിലൂടെ സഞ്ചരിക്കുന്ന വാഹനത്തിന്റെ കാര്യക്ഷമതയില്ലായ്മ മൂലമോ ആണ്  അപകടങ്ങൾ പതിവായി സംഭവിക്കുന്നത്. അപകടമുണ്ടാക്കുകയും ജീവനും സ്വത്തിനും നാശം വരുത്തുകയും , മറ്റുള്ളവരുടെ ജീവന് ഭീഷിണിയാകുന്ന വാഹനങ്ങൾ പിടികൂടി  സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News