ഫ്രോസൺ ചിക്കൻ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച; കുവൈത്തിലെ ജമിയകൾക്കെതിരെ നടപടി

  • 08/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി സാമൂഹ്യകാര്യ മന്ത്രി മുബാറക് അൽ ആറോയുടെ തീരുമാനപ്രകാരം രൂപീകരിച്ച സംഘം സഹകരണ സംഘങ്ങളിൽ ഫീൽഡ് പരിശോധനകൾ ആരംഭിച്ചു. ചരക്കുകളുടെ വിനിയോഗവും പ്രസക്തമായ തീരുമാനങ്ങളും സർക്കുലറുകളും പാലിക്കുന്നുണ്ടോ എന്നറിയിക്കുന്നതിനും വേണ്ടിയാണ് പരിശോധനകൾ. ഫ്രോസൺ ചിക്കൻ ആവശ്യത്തിന് ഉണ്ടായിട്ടും റഫ്രിജറേറ്ററുകളിൽ ബോധപൂർവം പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിന്ന ചില കോ ഓപ്പറേറ്റീവുകൾക്കെതിരെ  സ്വീകരിച്ചിട്ടുണ്ട്. 

നിയമലംഘനങ്ങൾ ആവർത്തിക്കപ്പെട്ടാൽ ഡയറക്ടർ ബോർഡ് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും സൊസൈറ്റികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതോ ഉൽപ്പന്നങ്ങൾ മറച്ചുവെച്ച് ഏതെങ്കിലും തരത്തിലുള്ള കുത്തക ഉണ്ടാക്കുന്നതോ ആയ നിയലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്ര വിപണികളിലും സഹകരണ ശാഖകളിലും ചരക്കുകളും ഭക്ഷ്യവസ്തുക്കളും ഉപഭോക്തൃ വസ്തുക്കളും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും വീണ്ടും അധികൃതർ ഉറപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News