കുവൈത്തിലെ റെഡ് ക്രെസന്റ് പ്രസിഡന്റായി അൽ സയെർ തെരഞ്ഞെടുക്കപ്പെട്ടു

  • 08/06/2022

കുവൈത്ത് സിറ്റി: റെഡ് ക്രസന്റ് സൊസൈറ്റി 2022-2023 വർഷത്തേക്കുള്ള പുതിയ ഡയറക്ടർ ബോർഡിനെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന ജനറൽ അസംബ്ലിയിൽ ആയിരുന്നു തെരഞ്ഞെടുപ്പ്. ഡോ. ഹിലാൽ അൽ സയെർ ആണ് അസോസിയേഷന്റെ അധ്യക്ഷനായി തെരഞ്ഞെ‌ടുക്കപ്പെട്ടത്. അൻവർ അൽ ഹസാവി അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായും അബ്‍ദുള്ള അൽ ഹുമൈദി ട്രഷറർ ആയും മഹാ അൽ ബർജാസ് ജനറൽ സെക്രട്ടറിയായും ഹമദ് അൽ ബഹർ, ഫൗസിയ അൽ നാസർ, വാലിദ് അൽ നിസ്ഫ്, ഡോ. ഖാലിദ് അൽ സബാഹ്, വഫാ അൽ ഖത്തെമി എന്നിവർ വിവിധ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 

തെരഞ്ഞെ‌ടുപ്പിൽ മികച്ച ഫലങ്ങൾ വന്നതിൽ അൽ സയെർ സന്തോഷം പ്രകടിപ്പിച്ചു. മാനുഷിക പ്രവർത്തനത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് കുവൈത്തിനകത്തും പുറത്തുമുള്ള എല്ലാ ഗ്രൂപ്പുകൾക്കും പിന്തുണ നൽകാനുള്ള അസോസിയേഷന്റെ നിരന്തരമായ താൽപ്പര്യങ്ങളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ദുരന്തങ്ങളാൽ നാശം വിതച്ച എല്ലാ രാജ്യങ്ങൾക്കും സഹായങ്ങൾ നൽകാനാണ് റെഡ് ക്രസന്റ് അടുത്ത ഘട്ടത്തിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News