സബാഹ് അൽ അഹമ്മദ് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വഴക്ക് കയ്യാങ്കളിയായി; ഇരു വിഭാ​ഗത്തിനും പരിക്കേറ്റു

  • 08/06/2022

കുവൈത്ത് സിറ്റി: അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വഴക്ക് കയ്യാങ്കളിയായതോടെ ആറോളം പേർക്ക് പരിക്കേറ്റു. സബാഹ് അൽ അഹമ്മദ് പ്രദേശത്തെ സെക്കൻഡറി സ്കൂളിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികളും നാല് അധ്യാപകരും തമ്മിലുള്ള പ്രശ്നമാണ് കയ്യാങ്കളിയിലേക്കെത്തിയത്. അധ്യാപകരെ ആക്രമിച്ച വിദ്യാർത്ഥികളെ സുരക്ഷാ വിഭാ​ഗം അധികൃതർ അറസ്റ്റ് ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം നടക്കുന്നതായി ആഭ്യന്ത്ര മന്ത്രാലയത്തിന്റെ  ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.

അധ്യാപകരും വിദ്യാർത്ഥികളും തങ്ങൾക്ക് പരിക്കുകളുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കിയിട്ടുണ്ട്. സുരക്ഷാ വിഭാ​ഗം അധികൃതർ ജുവനൈൽ പ്രോസിക്യൂട്ടറെയും വിവരം അറിയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ തല്ലിയതിന് കേസ് രജിസ്റ്റർ ചെയ്യാനാണ് അദ്ദേഹം ഉത്തരവിട്ടത്. കൂടാതെ, ഡ്യൂട്ടിക്കിടെ ഒരു ജീവനക്കാരനെ അപമാനിച്ചതിനും സ്‌കൂളിനുള്ളിൽ അധ്യാപകരെ മർദിച്ചതിന് വിദ്യാർത്ഥികൾക്കെതിരെയും കേസെടുക്കാൻ നിർദേശമുണ്ട്.

Related News