തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പുതിയ പേരുകളും സംഘനടകളെയും ഉൾപ്പെടുത്തി കുവൈത്ത്

  • 08/06/2022

കുവൈത്ത് സിറ്റി: തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പുതിയ പേരുകളും സംഘനടകളെയും ഉൾപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യയുമായുള്ള ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ് സെന്ററിന്റെ കോ-ചെയർ ആയ അമേരിക്കയുടെ പങ്കാളിത്തത്തോടെയാണ് ഈ നടപടി. അമേരിക്കയും സൗദിയും കൂടാതെ ബഹറൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യുഎഇ എന്നിവരാണ് ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ് സെന്ററിലെ അം​ഗങ്ങൾ.

തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന് തടയാനുളള്ള സെന്ററിന്റെ  ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നടപടികളും.  അംഗരാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും ഭീഷണിയായ തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നത് അടിച്ചമർത്തുന്നതിന് അമേരിക്കയുമായുള്ള പങ്കാളിത്തം ശക്തമാക്കാനുള്ള കുവൈത്തിന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും താൽപ്പര്യവും അവർ സ്ഥിരീകരിക്കുന്നുണ്ട്. 
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ഏഴാം അധ്യായം പ്രകാരം പുറപ്പെടുവിച്ച സെക്യൂരിറ്റി കൗൺസിൽ പ്രമേയം നമ്പർ 1373 (2001) നടപ്പിലാക്കുമ്പോൾ കുവൈത്തിന്റെ ഭരണഘടനയ്ക്കും അതിന്റെ പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ട അധികാരികൾ മുഖേന ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News